Thursday, 11 April 2013

സായാഹ്നസൂര്യന്‍

സ്വര്‍ണ്ണത്തില്‍ കണ്ണുനട്ടിട്ടഖിലഭുവനവും വിസ്മയം തൂകി നില്‍ക്കേ
എന്തേ പോയ് മറഞ്ഞൂ കതിരവനകലെ ആഴിതന്നാഴങ്ങളില്‍ പോയ്
സത്യം സ്വര്‍ണ്ണത്തില്‍ മൂടും മഹിമയെഴും മായാവിഭ്രമം തന്നെയാണോ
അല്ലാ ചക്രത്തിന്‍ ചുറ്റും ഭുവനമിതില്‍ നിയതിയാം ഭ്രമണമാണോ

No comments:

Post a Comment