Thursday, 25 April 2013

വേഷം

രാമനും സീതയും കൃഷ്ണനും ഞാന്‍ തന്നെ
രാവണകുംഭകര്‍ണ്ണാദിയും ഞാന്‍ തന്നെ
എന്നില്‍ നടക്കുന്നോരാത്മസംഘര്‍ത്തി-
ന്നിതിഹാസമല്ലയോ ജീവിതമെന്നതും

ഓരോ അരങ്ങിലും പച്ചയും കത്തിയും
താടിയുമിട്ടുഞാനാടുന്നിതങ്ങിനെ
ആട്ടവിളക്കിന്റെ നാളം കെടും വരെയ്ക്കാ-
ടാതിരിക്കാനുമാവില്ലെനിയ്ക്കഹോ

 

No comments:

Post a Comment