ആഴക്കടലിന്റെ തീരത്തിരിക്കിലും
ആഴിതന്നാഴമറിയുന്നതില്ല ഞാന്‍
ചിന്തപോലെന്നും അലയര്‍ത്തീടുന്ന
കാറ്റുമെന്‍ കണ്ണാലെ കാണുന്നതില്ല ഞാന്‍
ലോകമെന്‍ കണ്ണില്‍ തെളിക്കും പ്രകാശവും
കണ്ണാലെ തെല്ലുമേ കാണാവതല്ല മേ
കണ്ണാലെ കാണാത്ത വസ്തുവെ കാണുന്ന-
തുള്‍ക്കാഴ്ചയാലെന്നു കാണുന്നതുണ്ട് ഞാന്‍
No comments:
Post a Comment