ഓര്‍ത്തുപോകുന്നു ഞാന്‍ കാലങ്ങള്‍ മുമ്പ് നാം
കേട്ടുമറന്നകവിവാക്യങ്ങള്‍ പിന്നെയും
മതമെന്നപേരില്‍ നാം തമ്മില്‍ തലതല്ലി
ചാവാനൊരുങ്ങുമ്പോഴോര്‍ത്തുപോകുന്നു ഞാന്‍
മതമെന്നപേരില്‍ നാം പലതായ് പിരിഞ്ഞുടന്‍
പലതും പറഞ്ഞേറ്റം കലഹിച്ചിടുന്നല്ലോ
മതമിന്നുഹിതമല്ല നാം മാനുഷര്‍ക്കൊക്കെയും
കലഹിക്കുവാനത് കാരണമാവുകില്‍
മതമല്ല മദമാണ്, മതമെന്നപേരില്‍ നാം
മനുജനെ തമ്മിലടിപ്പതായ് കാണ്മത്
മതമല്ല മനുജനിന്നേറ്റം ഹിതകരം ഗുരു-
കരുണതന്നാര്‍ദ്രമാം സാന്ത്വനസ്പര്‍ശമാം
ഓര്‍ക്കാം നമുക്കാകവിവര്യനെ തന്നെ
ഓര്‍ക്കാം നമുക്കാവാക്യങ്ങള്‍ പിന്നെയും
"സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും "
No comments:
Post a Comment