Wednesday, 3 April 2013

ആനന്ദം

മനസ്സേ എന്തിനായേവം
അലയുന്നതു ചൊല്‍ക നീ
ആനന്ദം തേടിയോ നീയീ
പാരിലെങ്ങുമലയുന്നത്?

ഇല്ല കാണില്ല നീയെങ്ങും
തെല്ലുമാനന്ദമിപ്പാരിലായ്
ആനന്ദം തന്നിലായ് തന്നെ
കാണും വരെയ്ക്കെന്നോര്‍ക്ക നീ

No comments:

Post a Comment