Saturday, 6 April 2013

സൂര്യന്‍

സൂര്യനെ മേഘം മറച്ചുവെന്നോതുന്നു
കാണുന്ന ഞാനെന്നോര്‍ക്കണമെപ്പൊഴും
കത്തിജ്വലിക്കുന്ന സൂര്യനെ കാണാത്ത
കാരണം കൊണ്ടെന്നോര്‍ക്കണമെപ്പൊഴും

കാര്‍മേഘം മറയ്ക്കുന്നു സൂര്യനെയല്ലതു
കാണുന്ന കണ്ണിനെയാണെന്നുമോര്‍ക്കണം
കൂരിരുള്‍ മൂടുമാമേഘമകന്നാകിലോ
കാണാം തെളിഞ്ഞുപ്രകാശമോ പിന്നെയും

അജ്ഞാനജന്യമെന്നഹന്തയ്ക്കുമാകുമില്ല
സത്യപ്രകാശത്തെ മൂടിവെച്ചീടുവാന്‍
രാവിന്നിരുളിലും കാണാതെ കാണുന്നു
ഇന്ദുപ്രകാശത്തിന്‍ കാരുണ്യസ്പര്‍ശമായ്

No comments:

Post a Comment