കാണുന്ന ലോകത്തില്‍ താനേയകപ്പെട്ടു
കാണുന്നെന്‍ ചിത്തം വലയുന്നതായിതാ
താനെന്ന മിഥ്യ രചിയ്ക്കുന്നു പിന്നെയോ
തന്റെയും നിന്റെയും എന്നു തിരിക്കുന്നു
തന്റേതുമാത്രമേ പഥ്യമെന്നും പിന്നെ
അന്യന്റെയെല്ലാമേ ത്യാജ്യവുമാകുന്നു
താനേ മുറുകുന്ന മോഹപാശത്താലെ
താനെന്തു കഷ്ടമിന്നേറെ വലയുന്നു
No comments:
Post a Comment