Sunday, 21 April 2013

ഈശ്വരന്‍

ചുറ്റിത്തിരഞ്ഞെത്ര നീ തേടുകിലും
കാണാനാകയില്ലീരേഴുലകത്തിലും
കണ്ണടച്ചുള്ളില്‍ നിനക്കിലോ കണ്ടിടാം
കാരുണ്യമായകകണ്ണിനാലെ

കാരുണ്യരൂപമാസ്വരൂപം
തന്നെയാണീശ്വരനെന്നറിക
പരജീവനേല്‍ക്കുന്ന നോവതെന്നും
തന്നുടെ നോവായറിയുന്നവന്‍

എന്നുമേ സത്യപൊരുളറിയുന്നവന്‍
എന്നുമെന്‍ സത്യമായമരുന്നവന്‍
ഞാനെന്നും നീയെന്നും ഭേദമില്ലാതെ
നമ്മിലെന്നും നാമായമരുന്നവന്‍

No comments:

Post a Comment