സ്യാലഹസ്തേന ദ്രോണര്‍ പതിയ്ക്കവേ
ധര്‍മ്മത്തിന്‍ പുത്രന്റെ നെഞ്ചും പിടഞ്ഞുവോ
ഓതാത്തവാക്കിനാല്‍ ധര്‍മ്മം പിഴച്ചുവോ
ധര്‍മ്മത്തില്‍ പുത്രനും ധര്‍മ്മം മറന്നുവോ
ധര്‍മ്മത്തിനായുള്ള യുദ്ധത്തിലെന്തഹോ
ധര്‍മ്മം വെടിഞ്ഞേറ്റുമുട്ടിന്നിതേവരും
ധര്‍മ്മത്തിന്‍ ക്ഷേത്രമാം ഈ യുദ്ധഭൂമിയില്‍
ധര്‍മ്മവുമെന്തേ മരിച്ചുവീഴുന്നുവോ
കര്‍മ്മയോഗത്തിന്റെ കാഹളമൂതിയാ
ധര്‍മ്മസം സ്ഥാപകന്‍ തേര്‍പൂട്ടി നില്‍ക്കവേ
ധര്‍മ്മത്തിന്‍ മര്‍മ്മമറിയാതെ ചഞ്ചലം
മത്ചിത്തം വ്യര്‍ത്ഥം തേങ്ങുന്നതാവുമോ
No comments:
Post a Comment