മാതൃഗര്‍ഭത്തിലന്നൊരുനാളിലെന്‍
ജീവനാപത്തിലകപ്പെട്ടകാലം
അന്നു ഞാന്‍ കണ്ടോരാ ബ്രഹ്മസ്വരൂപനെ
പിന്നിന്നാള്‍ വരെയ്ക്കുമേ കണ്ടതില്ല
ചെയ്തു തെറ്റെന്നഹന്ത പെരുത്തന്ന് ഞാന്‍
കാനനം തന്നിലലഞ്ഞിടുമ്പോള്‍
ചെയ്തോരു തെറ്റിന്റെ പാപമെരിക്കുന്നു
കാണവതില്ല നീ ഇന്നെനിയ്ക്ക്
തെല്ലുമേയോര്‍ക്കാതാ താപസദേഹത്തില്‍
ജഡസര്‍പ്പം ഞാനണിയിച്ചതെന്തേ
താപസശാപത്തിന്‍ നീറുന്നെന്‍ ചിത്തവും
കാലത്തില്‍ കേളികളിന്നാരറിവൂ
തക്ഷകദംശമെരിക്കുമെന്‍ ദേഹ
മെന്നൊരുഭീതിയെനിയ്ക്കില്ലതന്നെ
ഇന്നല്ല നാളെയോ, എന്നാകിലും ദേഹവും,
ഒരു തീയിലെരിഞ്ഞടങ്ങുന്നതല്ലേ
ഏറുമഹന്തയില്‍ നീറുന്നു എന്മനം
ബ്രഹ്മാസ്ത്രഭീതനാം പൈതല്‍ പോലെ
എന്നില്‍ വളര്‍ന്നോരഹന്തയടങ്ങാതെ
ദേഹമെരിക്കതിലെന്തുകാര്യം
കണ്ണാ നീ വരികയെന്നരികിലായ് വീണ്ടും
എന്നേറുമഹന്തയറുത്തെറിക
സത്യപ്രകാശമാം ബ്രഹ്മസ്വരൂപമായ്
നിത്യവുമെന്നിലമര്‍ന്നരുള്‍ക
No comments:
Post a Comment