ഞങ്ങളില്‍ നിന്നും വരുന്നവര്‍ നിങ്ങള്‍
ഞങ്ങളില്‍ സ്വപ്നം വിതച്ചവര്‍ നിങ്ങള്‍
ഞങ്ങളില്‍ മോഹമായ് വളര്‍ന്ന കതിരൊക്കെ
ഞങ്ങളില്‍ നിന്നുമടര്‍ത്തിയോര്‍ നിങ്ങള്‍
ഞങ്ങളില്‍ നിന്നുമകന്നവര്‍ നിങ്ങള്‍
ഞങ്ങളെ വെട്ടി നുറിക്കിയോര്‍ നിങ്ങള്‍
ഞങ്ങടെ കിനാവുകളോരോന്നെടുത്തിട്ട്
വില്‍ക്കാന്‍ മടിക്കാത്ത സ്വപ്നവ്യാപാരികള്‍
ഞങ്ങളെയെന്നോ മറന്നവര്‍ നിങ്ങള്‍
ഞങ്ങളെ തന്നെ പകുത്തവര്‍ നിങ്ങള്‍
ഞങ്ങടെ മണ്ണിലെ സ്വര്‍ ഗ്ഗം തകര്‍ത്തിട്ട്
ഞങ്ങളെ പോലുമെരിപ്പവര്‍ നിങ്ങള്‍
No comments:
Post a Comment