ചെയ്യും കര്‍മ്മത്തിലെല്ലാമേ
സാക്ഷിയാമിവനാരെടോ
ഗുണദോഷഫലം ചൊല്ലും
ജ്ഞാനസ്വരൂപമാര്‍ന്നവന്‍
സോഹമെന്നോതിയെന്നെന്നും
എന്നുള്ളിലായിരിപ്പവന്‍
സ്വയം പ്രകാശസത്യം പോല്‍
എന്നിലെന്നുമിരിപ്പവന്‍
സ്നേഹകാരുണ്യമായെന്നും
താനെ തെളിഞ്ഞിടുന്നവന്‍
ഞാനോ പ്രതിരൂപമാമോ
പരമപൊരുള്‍ തന്നെയോ
No comments:
Post a Comment