Thursday, 25 April 2013

നിള

ഇനിയും മരിയ്ക്കാത്ത മലയാളമനസ്സിന്റെ
കരുണതന്‍ കുളിരാണീ നിള
കരളും പറിക്കിലും മധുരം പകര്‍ന്നിടും 
കനിവിന്‍ കുളിരാണീ നിള
അതിരറ്റസ്നേഹത്താല്‍ സര്‍വ്വം സഹിക്കുന്ന
അമ്മതന്‍ മനസ്സാണീ നിള
മിഴിനീരില്‍ തുള്ളികള്‍ കുടിനീരായേകുവാ-
നെരിയുന്നകനവാണീ നിള

No comments:

Post a Comment