കേവലം സ്വാര്‍ത്ഥമതിയായ, മറ്റൊരുത്തന് നന്മ ചെയ്യാത്ത മനുഷ്യന്റെ ദേഹം പോലും നിന്ദ്യമത്രെ!
കൈയ്യാലെ ദാനവും ചെയ്തതില്ല, കാതാലെ നല്‍വാക്ക് കേട്ടതില്ല
കണ്‍കളോ നല്ലോരെ കണ്ടതല്ല, പാദങ്ങള്‍ തീര്‍ത്ഥേ ഗമിച്ചതല്ല
അന്യായവിത്തം നിറഞ്ഞോരുദരം, ഗര്‍വ്വമുയര്‍ത്തും ശിരസ്സും
ജംബുകാ വിട്ടുടൂ നീചമീദേഹമിതേറ്റവും നിന്ദ്യമാണെന്നറിക
കണ്‍കളോ നല്ലോരെ കണ്ടതല്ല, പാദങ്ങള്‍ തീര്‍ത്ഥേ ഗമിച്ചതല്ല
അന്യായവിത്തം നിറഞ്ഞോരുദരം, ഗര്‍വ്വമുയര്‍ത്തും ശിരസ്സും
ജംബുകാ വിട്ടുടൂ നീചമീദേഹമിതേറ്റവും നിന്ദ്യമാണെന്നറിക
പ്രചോദനം:
ഹസ്തൌ ദാനവിവര്‍ജിതൌ ശ്രുതിപുടൌ സാരസ്വതദ്രോഹിണൌ
നേത്രൌ സജ്ജനലോകനേനരഹിതൌ പാദൌ ന തീര്‍ത്ഥം ഗതൌ
അന്യായാര്‍ജിതവിത്തപൂര്‍ണ്ണമുദരം ഗര്‍വേണ തുംഗം ശിരഃ
രേ രേ ജംബുക മുഞ്ച മുഞ്ച സഹസാ നീചം സുനിന്ദ്യം വപുഃ
No comments:
Post a Comment