ഞാനെന്നഹന്തയാം രാവണനയ്യയ്യോ
ഒന്നല്ല, പത്തല്ലൊരായിരം തല്ലയല്ലോ
ഓരോരോതലയറുത്താലുമുയരുവതുണ്ടല്ലോ
മായാത്ത ഞാനെന്നഭാവമതെന്ന പോല്‍
രാമന്റെ ദൂതനായാഞ്ജനേയന്‍ വന്നെന്റെ
മായാമോഹമാം ലങ്കയെരിപ്പതിനായില്ലേ
ബ്രഹ്മവിജ്ഞാനമാം രാമബാണത്താലെന്‍
ചിത്തത്തിലജ്ഞാനമൊടുക്കുന്നതെന്നഹോ
No comments:
Post a Comment