Sunday, 28 April 2013

ചെണ്ട

ഇടതായാലും വലതായാലും
ചെണ്ടയ്ക്കൊരുപോലാണല്ലോ
ഇരുപുറവും നിന്നടിയാണല്ലോ
ഇടതടവില്ലൊട്ടതിനേതും

അടികൊണ്ടാലോ നിലവിളികൂട്ടു-
ന്നതുകേള്‍ക്കാനായിട്ടാള്‍കൂടും
മിഴിനീരില്ലാ ചെണ്ടയ്ക്കിതുപോ-
ലടികൊള്ളുന്നത് പതിവല്ലേ

മേളം മുറുകികൊട്ടുമ്പോഴീ
ചെണ്ടേം മുറവിളികൂട്ടുന്നു
ആളുകള്‍ കാണാന്‍ വന്നോരൊക്കെയു-
മാര്‍ത്ത് രസിച്ച് ചിരിക്കുന്നു

ആര്‍ത്ത്ചിരിച്ച് രസിക്കുന്നോരി-
ന്നാനന്ദത്തിന്‍  നിര്‍വൃതിയില്‍
പാവം ചെണ്ടതന്‍മുറിവിളികേള്‍ക്കാ-
നാളില്ലാത്തൊരുനിലയായി

No comments:

Post a Comment