ജ്യോതിയേത്? പകലര്‍ക്കനാം!
രാത്രിയാകിലോ? വിളക്കും!
സൂര്യദീപങ്ങള്‍ കാണ്മതോ,?
ചൊല്‍ക, തെന്മിഴികളത്രേ?
മിഴിതുറക്കും മുന്നെയോ?
ബുദ്ധിയാല, തറിവതോ?
ഞാ, നത് പരമമാം ജ്യോതി
ഞാനതറിയുന്നു പ്രഭോ
പ്രചോദനം (ഏകശ്ലോകി)
കിം ജ്യോതിസ്തവ, ഭാനുമാനഹനി മേ രാത്രൌ പ്രദീപാദികം
സ്യാദേവം, രവിദീപദര്‍ശനവിധൌ കിം ജ്യോതിരാഖ്യാഹി മേ
ചക്ഷുഃ, തസ്യ നിമീലനാദിസമയേ കിം, ധീഃ, ധീയോ ദര്‍ശനേകിം
തത്രാഹമതഃ, ഭവാന്‍ പരമകം ജ്യോതിഃ, തദസ്മി പ്രഭോ
കണ്ണു തുറന്നാൽ കാണുന്നതെല്ലാം ദ്വൈതമാണു് (പഞ്ചദ്വൈതസിദ്ധാന്തം). എന്നാൽ കാണുന്നതിന്റെയെല്ലാം യഥാർഥരൂപം മറ്റൊന്നാണെന്നും, അറിവില്ലായ്മ കൊണ്ടു മനുഷ്യർ യഥാർത്ഥമായതിന്റെ മുകളിൽ അയഥാർത്ഥമായതിനെ (മായ) നിരൂപിച്ചു കാണുകയാണെന്നു ശങ്കരാചാര്യൻ വാദിച്ചു. ആചാര്യൻ ഇപ്രകാരം ഒരു ഉദാഹരണവും നൽകി: “കാട്ടിൽ കിടക്കുന്ന ഒരു കയറിനെ പാമ്പാണെന്നു വിചാരിക്കുന്ന മനുഷ്യൻ അത് ഒരു കയറാണെന്നു തിരിച്ചറിയുന്ന നിമിഷം വരെ പാമ്പിന്റെ എല്ലാ സ്വത്വഗുണങ്ങളും ആ കയറിൽ കാണും. അത് കയറാണെന്ന സത്യം മനസ്സിലാക്കുന്നതുവരെ അവന് കയറിനെയും പാമ്പിനെയും വേർതിരിച്ചു കാണുവാൻ കഴിയുകയില്ല. എന്നാൽ അറിവിന്റെ വെളിച്ചത്തിൽ ഇതൊരു പാമ്പേയല്ല, പേടിക്കേണ്ടാത്തതായ കയറാണല്ലോ എന്നു മനുഷ്യൻ തിരിച്ചറിയുന്നു.” പാമ്പാണെന്നു ധരിച്ചതിലുണ്ടായ ഭയം എന്ന അനുഭവം കാലം, ദേശം എന്നിവയ്ക്കുള്ളിൽ ഒതുങ്ങിനിൽക്കുന്ന ഒന്നാണു്. കാലം, ദേശം എന്ന പരിധികൾക്കെല്ലാം അപ്പുറത്തു ശാശ്വതമായ ഒരു സത്യം, അതു പലരൂപഭാവങ്ങളിൽ പ്രകടമാകുകയാണു് (മായ). ഈ യാഥാർഥ്യത്തെ തിരിച്ചറിയുന്ന അറിവാണു ബ്രഹ്മം (പ്രജ്ഞാനം ബ്രഹ്മ). അപ്പോൾ ആരാണു പാമ്പിനെയും കയറിനേയും കാണുന്നതു്? കണ്ണുകളാണു കാണുന്നതു്, എന്നാൽ കണ്ണു തുറന്നുവച്ചാൽ കാണണമെന്നില്ല, കാഴ്ചയെ സ്വീകരിക്കുവാൻ ബുദ്ധി, മനസ്സ് എന്നിവ സന്നദ്ധമായിരിക്കണം. ആത്മാവു് എന്നതു്, മനസ്സിനും ബുദ്ധിക്കും എല്ലാം സാക്ഷിയായുള്ള ചൈത്യനമാണു്. ഈ ആത്മാവു തന്നെയാണു ബ്രഹ്മമെന്നു് അദ്വൈതികൾ പറയുന്നു (അയം ആത്മാ ബ്രഹ്മ). അഹം ബ്രഹ്മാസ്മി, തത്ത്വമസി എന്ന വചനത്തിലൂടെ വേദാന്തികൾ അദ്വൈതാശ്രമത്തെ പ്രചരിപ്പിക്കുകയും ചെയ്യുന്നു.
ReplyDelete